നടിയും റേഡിയോ ജോക്കിയുമായ നൈല ഉഷയുടെ ബാലി അവധിക്കാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ബാലിയുടെ മനോഹരമായ പശ്ചാത്തലത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'ബാലിക്കായി വസ്ത്രമണിഞ്ഞ് ഒരുങ്ങിയത് രസകരമായിരുന്നു, ചൂടും ഈർപ്പവും പിടിമുറുക്കും വരെ! എന്നിട്ടും വിയർത്തു കുളിച്ച ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു' എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നൈല കുറിച്ചിരിക്കുന്നത്. സഹപ്രവർത്തകയായ നിമ്മിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് നൈലയും സുഹൃത്തുക്കളും ഇന്തോനേഷ്യയിലെ ബാലിയിലേക്ക് യാത്ര തിരിച്ചത്.
ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന നൈല ഉഷ, 'കുഞ്ഞനന്ദന്റെ കട' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്. പൃഥ്വിരാജ് ചിത്രം 'എമ്പുരാൻ' ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ജയസൂര്യ നായകനാകുന്ന 'മായൻ' ആണ് നൈലയുടെ പുതിയ പ്രോജക്ട്. സിനിമയ്ക്കൊപ്പം തന്നെ യാത്രാ വിശേഷങ്ങളും ഫാഷൻ ഫോട്ടോകളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.